പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവും വിദേശമദ്യവും പിടികൂടി

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിൽ നിന്നും ഉടമസ്ഥനില്ലാത്ത രീതിയിൽ കണ്ടെത്തിയ ബാഗുകളിൽ നിന്നും 17.2 കിലോ കഞ്ചാവും 8 കുപ്പി അരുണാചൽ പ്രദേശ് നിർമ്മിത വിദേശമദ്യവും കണ്ടെടുത്തു. കണ്ടെത്തിയ കഞ്ചാവിന് എട്ടര ലക്ഷത്തോളം രൂപ വില വരും. സംഭവങ്ങളിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

പരിശോധനയിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക് , അസിസ്റ്റൻറ് എക്സൈസ് ഓഫീസർമാരായ സൈദ് മുഹമ്മദ്.വൈ, രൂപേഷ്.കെ.സി, രാജേഷ്.കെ, അജിത്കുമാർ.പി, എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ ബെന്നി.കെ.സെബാസ്റ്റ്യൻ, സമോദ്. എസ്, രാകേഷ്.ജെ, സുനിൽകുമാർ.കെ, സിവിൽ എക്സൈസ് ഓഫീസർ ശരവണൻ.പി എന്നിവർ പങ്കെടുത്തു.