പാലക്കാട് | ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പക്വതയും ഗാംഭീര്യവുള്ള ഭാഷയുടെ ഉടമയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെന്ന് പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം ടി വാസുദേവൻ നായർ. ഉടൻ പുറത്തിറങ്ങുന്ന കാന്തപുരത്തിൻ്റെ ആത്മകഥയായ ‘വിശ്വാസപൂർവം’ പ്രീ പബ്ലിക്കേഷൻ ബുക്കിങ് പാലക്കാട് ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ഭാഷകളിലെ അദ്ദേഹത്തിൻ്റെ പ്രാവീണ്യം അത്ഭുതപ്പെടുത്തുന്നതാണ്. വിവിധ രാജ്യങ്ങളിൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ സാഹചര്യമുണ്ടായപ്പോഴൊക്കെ ആ ഭാഷയുടെ തെളിമയും മാധുര്യവും അദ്ദേഹത്തോടുള്ള മതിപ്പ് വർദ്ധിപ്പിച്ചുവെന്നും മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കൂട്ടിച്ചേർത്തു.
എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് അഷ്റഫ് അഹ്സനി ആനക്കര, ജനറൽ സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, ഫിനാൻസ് സെക്രട്ടറി റഷീദ് അഷ്റഫി ഒറ്റപ്പാലം, സാന്ത്വനം സെക്രട്ടറി റിനീഷ് ഒറ്റപ്പാലം സംബന്ധിച്ചു.
വിവിധ സോൺ തലങ്ങളിൽ നടന്ന ഉൽഘാടന ചടങ്ങുകൾക്ക് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ പ്രമുഖർ നേതൃത്വം നൽകി. തൃത്താല സോൺ തല ഉൽഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. സോൺ പ്രസിഡൻ്റ് മുസ്തഫ അഹ്സനി ചിറ്റപ്പുറം, ഭാരവാഹികളായ ജഅഫർ സ്വാദിഖ് സഖാഫി, ഷബീർ കെ. അങ്ങാടി, അബ്ദുൽ ഗഫൂർ കൂറ്റനാട് എന്നിവർ സംബന്ധിച്ചു. കൊല്ലങ്കോട് സോൺ തല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർവഹിച്ചു. സോൺ പ്രസിഡന്റ് ജലാലുദ്ധീൻ ഉലൂമി, ജനറൽ സെക്രട്ടറി അബ്ബാസ് സഖാഫി പങ്കെടുത്തു. പട്ടാമ്പി സോൺ ഉദ്ഘാടനം സാഹിത്യകാരൻ സി പി ചിത്രഭാനു നിർവഹിച്ചു. സോൺ ജനറൽ സെക്രട്ടറി ഉസ്മാൻ സഖാഫി, സയ്യിദ് ജലാലുദ്ധീൻ സുഹ്‌രി, അഡ്വ ഹംസ സഖാഫി, ഫസൽ പട്ടാമ്പി പങ്കെടുത്തു. ആലത്തൂർ സോൺ ഉദ്ഘാടനം എം എൽ എ സുമോദ് നിർവഹിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ അബ്ദുറഷീദ് അൽ ഹസനി, സോൺ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി, ജനറൽ സെക്രട്ടറി ശകീർ അൽ ഹസനി, അഷ്‌റഫ്, അൻസാരി പങ്കെടുത്തു. ചെർപ്പുളശ്ശേരി സോൺ ഉദ്ഘാടനം മമ്മിക്കുട്ടി എം എൽ എ നിർവഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ശരീഫ് ചെർപ്പുളശ്ശേരി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഉമർ സഖാഫി, സോൺ പ്രസിഡന്റ് റഫീഖ് സഖാഫി സംബന്ധിച്ചു. മണ്ണാർക്കാട് സോൺ ഉദ്ഘാടനം എഴുത്തുകാരൻ ജി പി രാമചന്ദ്രൻ നിർവഹിച്ചു. സോൺ ജനറൽ സെക്രട്ടറി ലുക്മാൻ സഖാഫി, മുനീർ അഹ്സനി, ഷമീർ ഹുമൈദി, റഫീഖ് ചുങ്കം പങ്കെടുത്തു. ഒറ്റപ്പാലം സോൺ ഉദ്ഘാടനം സാഹിത്യകാരൻ അഡ്വ പി ടി നരേന്ദ്ര മേനോൻ നിർവഹിച്ചു. സോൺ പ്രസിഡന്റ് കുഞ്ഞിമൊയ്തു അൽ ഹസനി, ജനറൽ സെക്രട്ടറി മുജീബ്, സലാം വരോട് റിയാസ് ഒറ്റപ്പാലം പങ്കെടുത്തു. പാലക്കാട് വെസ്റ്റ് സോൺ ഉദ്ഘാടനം ഏരിയ സെക്രട്ടറി കെ കൃഷ്ണൻ കുട്ടി നിർവഹിച്ചു. സോൺ പ്രസിഡന്റ് അബ്ദുൽ ഖാദർ സഖാഫി, നിസാജ് പുതുപ്പരിയാരം, നൗഷാദ് സഖാഫി പള്ളിക്കുളം പങ്കെടുത്തു. കൊപ്പം സോൺ ഉദ്ഘടനം ഡിസിസി സെക്രട്ടറി കമ്മുക്കുട്ടി ഇടത്തോൾ നിർവഹിച്ചു. സോൺ പ്രസിഡന്റ് ആബിദ് സഖാഫി, ഹംസ അൽ മദനി, ഷിഹാബുദീൻ, ഉനൈസ് സഖാഫി പങ്കെടുത്തു.
‘വിശ്വാസ പൂർവ്വം’ ആത്മകഥയുടെ പ്രചരണാർത്ഥം ജില്ലയിൽ വ്യാപകമായ മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളുമാണ് നടന്ന് വരുന്നത്. വിവിധ സോൺ കേന്ദ്രങ്ങളിൽ ബഹുജന കൺവെൻഷനുകൾ പൂർത്തിയായി. വിവിധ സർക്കിൾ, യുണിറ്റ് കേന്ദ്രങ്ങളിൽ ഇത് സംബന്ധമായ സംഗമങ്ങളും, പ്രചാരണങ്ങളും നടന്ന് വരികയാണ്. പ്രീ പബ്ലിക്കേഷൻ തുക ഓൺലൈനായി പെയ്മെൻ്റ് ചെയ്ത് കൊണ്ടുള്ള ബുക്കിംഗ് പ്രവർത്തനങ്ങളാണ് ഇപ്പൊൾ പ്രധാനമായും നടന്ന് വരുന്നത്. മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ എല്ലാ വിഭാഗം ജനങ്ങളും വളരെ ആവേശത്തോടെയാണ് ക്യാമ്പയിനിനെ സ്വീകരിക്കുന്നത്.