യുക്തിവാദിസംഘം പാലക്കാട് 18, 19 തിയ്യതികളിലായി കെ പി എം ഹോട്ടൽ റീജൻസി ഹാളിൽ നടത്തിവന്ന “വിമത” സ്വതന്ത്ര ചിന്ത സെമിനാർ അവസാനിച്ചു. പ്രമുഖ ട്രാൻസ്ജെന്റ്രർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം സെമിനാർ.ഉൽഘാടനം ചെയ്തു.
പുരോഗമന സമൂഹം എന്ന് മേനി നടിക്കുന്ന കേരളത്തിൽ ഈ ആധുനിക കാലത്തും ട്രാൻസ് വ്യക്തികൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും ജിവിതം ദുസ്സഹമാണു എന്ന് ഉൽഘാടന പ്രസംഗത്തിൽ ശീതൾ ശ്യാം അഭിപ്രായപ്പെട്ടു.
ശബരിമല കോടതി വിധിയും തുടർന്നുള്ള സംഭവങ്ങൾക്കും ശേഷം പുരോഗമന ആശയങ്ങൾക്ക് കേരളത്തിൽ കാര്യമായ തിരച്ചടിയുണ്ടായിട്ടുണ്ട് എന്നും അത് മറിക്കടക്കാൻ യുക്തിവാദ -ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിച്ച് ഊർജ്ജ്വസ്വലമായി പ്രവർത്തിക്കണമെന്നും അവർ പ്രസ്താവിച്ചു
തുടർന്ന്, ജിഷ സൂര്യ “സമൂഹമാധ്യമങ്ങളുടെ കാലത്തെ മാധ്യമപ്രവർത്തനവും പ്രതിസന്ധികളും” , ഡോ മാളവിക ബിന്നി “വലതുപക്ഷ ഫെമിനിസം സാധ്യമോ” അലീന മലയാളി വരേണ്യതയുടെ ദളിത് സാഹിത്യ വായന എന്ന വിഷയത്തിലും സെമിനാറും ചർച്ചയും നടന്നു
തുടർന്ന്, ഡോ ജയശ്രി എ കെ യുടെ “ഏഴുകോൺ” , ജോളി ചിറയത്തിന്റെ “നിന്നു കത്തുന്ന കടലുകൾ” എന്നീ ആത്മകഥകളെ പുഷ്ടകങ്ങളെ മുൻ നിർത്തി രചയിതാക്കളുമായി ജയശ്രീ ശ്രീനിവാസൻ സംവദിച്ചു
കൃഷ്ണ ദീപതി, “സഹോദരനും കേരളീയ സാഹോദര്യവും ” അനുപമ ആനമങ്ങാട്
“പെൺതൊഴിലുകളും വേതനക്കുരുക്കുകളും” എന്നീ വിഷയങ്ങളി ലും സെമിനാർ നടന്നു. ഡോ.ബീനാ കായലൂർ അധ്യക്ഷത വഹിച്ച സെമിനാറിൽ എൻ ഷ ബീബ സ്വാഗതവും ടി കെ ഷീല നന്ദിയും പറഞ്ഞു.
18 നു രാത്രി നടന്ന യുക്തിവാദി സംഘം സംസ്ഥാന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ ആർ വാസുദേവന്റെ അധ്യക്ഷതയിൽ പ്രമുഖ സ്വതന്ത്ര ചിന്തകൻ ഡോ.സി വിശ്വനാഥൻ ഉൽഘാടനം ചെയ്തു സംസ്ഥാന ജന.സെക്രട്ടറി എം ദയാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. അരുൺ എൻ എം സംസ്ഥാന പ്രസിഡൻ്റ് ആയും എം ഫൗസിയ ടീച്ചർ ,ഇസ്മായിൽ ഇ വൈസ് പ്രസിഡൻ്റുമാരാ യും പ്രശാന്ത് ഗീത അപ്പുൽ ജനറൽ സെക്രട്ടറിയായും ,നിഷാദ് നീടുമ്പുറം , ബി ഹരീഷ് കുമാർ എന്നിവർ ജോയിൻ്റ് സെക്രട്ടറി മാരായൂം ടി കെ ഷീല ട്രഷറർ ആയും ഇ എ ജബ്ബാർ , ഡോ. സി വിശ്വനാഥൻ എന്നിവർ രക്ഷാധികാരികൾ ആയും തിരഞ്ഞെടുത്തു
മരണ ശേഷം ഭൗതീക ശരീരം ആ വ്യക്തി ഇഷ്ടപ്പെട്ടിരുന്ന വിധം സംസ്കരിക്കാനോ പഠനത്തിന് വിട്ടു കൊടുക്കാനോ കഴിയുന്ന രീതിയിൽ നിയമ നിർമ്മാണം നടപ്പിലാക്കണം എന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.