മേഖലാ കൗൺസിൽ രൂപീകരണം

പെരുവെമ്പ്: പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി മേഖലാ കൗണ്സിൽ 26 ഞായറാഴ്ച രൂപികരിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി കൂടിയ സംഘാടക സമിതി രൂപീകരണ യോഗം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. പ്രദോഷ് ഉദ്ഘാടനം ചെയ്തു. സാഹിത്യ സംഘം പെരുവെമ്പ് പഞ്ചായത്ത് സെക്രട്ടറി സി. പ്രവീൺ അധ്യക്ഷത വഹിച്ചു. സാഹിത്യ സംഘം ജില്ലാ ട്രഷറർ കെ. സെയ്തു മുസ്തഫ, മേഖല സെക്രട്ടറി എൻ. ജയപ്രകാശ്, പെരുവെമ്പ് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ. ശിവരാമൻ, തുടങ്ങിയവർ സംസാരിച്ചു. എൽ. കവിത നന്ദി പറഞ്ഞു.

ഭാരവാഹികൾ ചെയർമാൻ കെ. ശിവരാമൻ, വൈസ് ചെയർമാൻമാർ, എൽ. കവിത, ആർ. രാജേന്ദ്രൻ, കൺവീനർ എൻ. ജയപ്രകാശ്, ജോയന്റ് കൺവീനർമാർ സി. പ്രവീൺ, സീനിതമോൾ. ടി. എസ്.