കുറവനെയും കുറത്തിയേയും കാണാനായി വിദ്യാർത്ഥികൾ സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലുള്ള രാമക്കൽമേട്ടിലെത്തി : തച്ചമ്പാറ വിദ്യ ഗൈഡൻസ് ഉല്ലാസയാത്ര സംഘടിപ്പിച്ചു
രാഹുൽ രാമചന്ദ്രൻ തച്ചമ്പാറ
തച്ചമ്പാറ: തച്ചമ്പാറയിലെ പ്രധാന ട്യൂഷൻ സെന്റർ ആയ വിദ്യ ഗൈഡൻസ് ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിലോട്ടായിരുന്നു ഉല്ലാസയാത്ര സംഘടിപ്പിച്ചത്.സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതിചെയ്യുന്നത്.കുറവൻ, കുറവത്തി പ്രതിമകളും തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും രാമക്കൽമേട്ടിൽ നിന്ന് കണ്ട വിദ്യാർത്ഥികളുടെ മനസ്സിൽ രാമക്കൽമേട് ഇടംപിടിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും, ഉപകാരപ്രദവുമായ ഇടം തിരഞ്ഞെടുത്തതാണ് രാമക്കൽമേട്ടിലോട്ട് ഉല്ലാസയാത്ര സംഘടിപ്പിച്ചതെന്നും ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു ഇടവും കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്ന ഇടവും( ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും), കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലവും,കുറവൻ, കുറവത്തി പ്രതിമകളും തമിഴ്നാടിന്റെ ദൂരകാഴ്ചകളും വിദ്യാർത്ഥികളെകാണിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും പ്രധാന അധ്യാപകൻ അനീഷ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സ്ഥലത്തേക്ക് ഉല്ലാസ് യാത്ര സംഘടിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും മറക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയാണ് സ്ഥാപനം തങ്ങൾക്ക് സമ്മാനിച്ചതൊന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.