മലമ്പുഴ: പൂർവ്വ സൈനീകരുടെ കുടുംബ സംഗമമായ വസന്തർ കുടുംബ സംഗമം മലമ്പുഴ ലഗസിറിസോർട്ട് ഹാളിൽ എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാംചെയർമാൻ റിട്ടേഡ്ക്യാപ്റ്റൻ ശ്രീധരൻ അദ്ധ്യക്ഷനായി.പി.വേലായുധൻ, കോ-ഓർഡിനേറ്റർ മുരളിധരൻ, മുൻ ചെയർമാൻ പി.എം.രാജു, മുൻ കൺവീനർ പി.ശശീധരൻ, കെ.നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.വീരമൃത്യൂ വരിച്ച സൈനീകർക്ക് അനുശോചനം നടത്തിയാണ് യോഗം ആരംഭിച്ചത്.
1971ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ റിട്ടേർഡ് ഹവിൽദാർ ചിന്നസ്വാമിയെ എ.പ്രഭാകരൻ എംഎൽഎ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിക്കുകയും കുടുംബാംഗങ്ങളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.
1971ലെ പാക്കിസ്ഥാൻ യുദ്ധത്തിൽ അനേകം സൈനീക യൂണിറ്റുകൾ വസന്തർ നദി മുറിച്ചുകടന്ന് പാക്കിസ്ഥാൻ പ്രദേശം പിടിച്ചടക്കിയതിൻ്റെ ഓർമ്മക്ക് സൈനീകർക്നൽകിയ “വസന്തർ ബാറ്റിൽ ” ബഹുമതിയുടേയും യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനീകരുടേയും ഓർമ്മ പുതുക്കൽ കൂടിയാണ് എല്ലാവർഷവും നടത്തുന്ന വസന്തർ കുടുംബ സംഗമമെന്നും ഇത് പതിനെട്ടാം വർഷത്തെ കുടുംബ സംഗമമാണെന്നും സംഘാടക സമിതി ചെയർമാൻ റിട്ടേർഡ് ക്യാപ്റ്റൻ ശ്രീധരൻ പറഞ്ഞു.