മൂവാറ്റുപുഴ : എൻ.എസ്.എസ്. താലൂക്ക് യൂണിയൻ, വനിതാ യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മെഗാ തിരുവാതിര വെള്ളൂർക്കുന്നം ക്ഷേത്ര മൈതാനിയിൽ നടന്നു.
എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ, യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ ,വനിതാ യൂണിയൻ സെക്രട്ടറി രാജി രാജഗോപാൽ എന്നിവർ പങ്കെടുത്തു. തിരുവാതിര പരിശീലകസംഘ ആചാര്യ ഗീതശങ്കറിനെ ആദരിച്ചു.
മെഗാ തിരുവാതിര ദീപ പ്രോജ്വലനം വനിതാ യൂണിയൻ ഭാരവാഹികളായ ജയസോമൻ, രാജി രാജഗോപാൽ, നിർമ്മല ആനന്ദ് ജോയിന്റ് പുഷ്പകുമാരി, ശൈലജ ബി.നായർ എന്നിവർ ചേർന്ന് നിർവഹിച്ചു. 1200 പ്രതിനിധികൾ ഉൾപ്പെട്ട തിരുവാതിര സംഘങ്ങൾ വിവിധ കരയോഗങ്ങളിൽ നിന്ന് മെഗാ തിരുവാതിരയിൽ അണിനിരന്നു. തിരുവാതിര സംഘങ്ങൾക്ക് സാക്ഷ്യപത്രങ്ങൾ നൽകി.