തിരുവനന്തപുരം :- ആഗോള കത്തോലിക്ക സഭയുടെ തലവൻ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ മെഴുക് പ്രതിമ തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലുള്ള വാക്സ് മ്യുസിയത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അനാഛാദനം ചെയ്തു.
കായംകുളം സ്വദേശി സുനിൽ കണ്ടല്ലൂരാണ് മെഴുക് പ്രതിമ നിർമ്മിച്ചത്
രാജ്യത്ത് ആദ്യമായി മെഴുക് പ്രതിമനിർമ്മിച്ച ശിൽപ്പി എന്നഖ്യാതി സുനിലിന് സ്വന്തം.
സുനിലിന്റെ 39ആമത് മെഴുക് പ്രതിമയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടേത്.