പാലക്കാട് :ജില്ലാ ആശുപത്രി, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവ കേന്ദ്രീകരിച്ച് ഒ പി ടിക്കറ്റ് എടുക്കുന്നതിനും , ഡോക്ടറെ കാണുന്നതിനു മായി ക്യൂ നിൽക്കുന്ന സമയത്തും മറ്റ് തിരക്കുള്ള സ്ഥലത്തും തിരക്കിനിടെ ക്യൂവിൽ രോഗിയാണെന്ന വ്യാജേന നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കഴുത്തിൽ ധരിച്ചിരിക്കുന്ന മാല കവരുന്ന സംഘത്തിൽപ്പെട്ട സുമതി ( 34 ) എന്ന സ്ത്രീയെ പോലീസ് പിടികൂടി.
കോട്ടപ്പള്ളം തെക്കേ ദേശം നല്ലേപ്പിള്ളി ദേവദാസിൻ്റെ ഭാര്യയാണ്.
ഇന്ന് ജില്ലാ ആശുപത്രിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ പറളി കിനാവല്ലൂർ രമേശിന്റെ ഭാര്യ ഷീബയുടെ മകൾ അനന്യയും കൂടി ഓ പി ടിക്കറ്റ് എടുക്കുന്നതിന് ക്യൂ നിൽക്കുമ്പോൾ മകളുടെ കഴുത്തിൽ ധരിച്ചിരുന്ന അരപ്പവൻ തൂക്കം വരുന്ന മാല കവരുന്ന ത് സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുകയും അവരെ തടഞ്ഞു വച്ച് പോലീസിനെ അറിയിക്കുകയായിരുന്നു പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇതിനുമുമ്പും സമാന രീതിയിൽ ജില്ലാ ആശുപത്രിയിലും, കുട്ടികളുടെയും സ്ത്രീകളുടെ ആശുപത്രിയിലും കേന്ദ്രീകരിച്ച് ഇത്തരം കളവ് നടത്തിയിട്ടുള്ളതായി തെളിയുകയും ചെയ്തതായും
അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.