ലണ്ടനിൽ വെച്ച് നടക്കുന്ന പ്രോസിക്യൂട്ടർമാരുടെ അന്തർ ദേശീയ സമ്മേളനത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസീക്യൂട്ടേഴ്സിന്റെ ഔദ്യോഗിക പ്രതിനിധി ആയി പങ്കെടുക്കാൻ പാലക്കാട് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രേംനാഥിനെ തിരഞ്ഞെടുത്തു. സെപ്റ്റംബർ ഇരുപത്തിനാലു മുതൽ ഇരുപത്തേഴ് വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രോസിക്യൂട്ടർമാർ പങ്കെടുക്കും. ഇംഗ്ലണ്ടിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ആതിഥെയത്വം വഹിക്കുന്ന സമ്മേളനത്തിൽ കമ്മ്യൂണിറ്റി പ്രോസിക്യൂഷൻ എന്ന വിഷയത്തിൽ പ്രേംനാഥ് പ്രബന്ധം അവതരിപ്പിക്കും. കേരള സ്റ്റേറ്റ് എ പി പി അസോസിയേഷന്റെ മുൻ സംസ്ഥാന സെക്രട്ടറി ആയ പ്രേംനാഥ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസീക്യൂഷൻ ഇന്ത്യ സബ്കമ്മിറ്റീ കൺവീനർ കൂടെയാണ്.