ശലഭത്താര പദ്ധതിക്ക് തുടക്കമായി
പൂമ്പാറ്റയെ കുറിച്ച് പഠിക്കുന്നവരും, പ്രകൃതി- പരിസ്ഥിതി പ്രവർത്തകരും, നിരീക്ഷകരും ,ചേർന്ന് സഹ്യാദ്രിയുടെ താഴ്‌വരയിൽ നടപ്പാക്കുന്ന ആശയമാണ് ശലഭത്താര .കേരളത്തിൽ ഉടനീളം ശലഭങ്ങൾക്ക് വഴിത്താര ഒരുക്കുക – ഇതിനായി നാട്ടുവഴികൾ, പരിസരങ്ങൾ ,പട്ടണങ്ങൾ എന്നിവിടങ്ങളിൽ ലാർവ ഭക്ഷണ സസ്യങ്ങൾ (ല. ഭ.സ )(ഹോസ്റ്റ് പ്ലാന്റ് ) വെച്ചുപിടിപ്പിച്ച് ശലഭങ്ങൾക്ക് മുട്ടയിടാനും തീറ്റയ്ക്കുമുള്ള സൗകര്യമൊരുക്കു എന്നതാണ് ഉദ്ദ്ദേശ്യം. ഹോസ്റ്റ് പ്ലാൻസ് (ലാർവ ഭക്ഷണ സസ്യം) ഇല്ലെങ്കിൽ ശലഭങ്ങൾക്ക് ജീവിക്കാൻ പറ്റില്ല .ശലഭോധ്യാനം വേറൊരു ആശയമാണ് ശലഭങ്ങളുടെ പ്രായപൂർത്തിയായ സമയങ്ങളിൽ പൂന്തേൻ കുടിച്ച് വളരാൻ പൂക്കളും തേനും സഹായകരമാണ് എന്നാൽ പൂമ്പാറ്റ മുട്ടയിട്ട് ,അത് ക്യാപ്റ്റർപില്ലർ ആയി ,പുഴുവായ് ,പ്യൂപ്പയായി പിന്നീട് ശലഭം ആകുന്നത് ലാർവ ഭക്ഷണ സസ്യത്തിലാണ്.ശലഭമാകുന്നതിനുമുമ്പ് അവർക്ക് ജീവിക്കാൻ ഉതകുന്ന ഭക്ഷണത്തിനും ,മുട്ടയിടാനും പറ്റുന്നത് ഹോസ്റ്റ്പ്ലാന്റുകളിലാണ് (ലഭസ) ആണ് .കേരളത്തിൽ സാധാരണ കാണുന്ന ശലഭങ്ങളുടെ ഭക്ഷണസസ്യങ്ങൾ നട്ടുപിടിപ്പിച്ച് അവയുടെ സംരക്ഷണം -ആവാസ വ്യവസ്ഥ ഉറപ്പാക്കുക, ഭക്ഷ്യത ഉറപ്പാക്കുക,ഇതുവഴി ജൈവവൈവിധ്യ സംരക്ഷണം നടത്തുക എന്ന ലക്ഷ്യത്തിലുള്ള പദ്ധതികളാണ് ശലഭത്താരകൾ .
ഇതിനായി ഓരോ ശലഭത്തിന്റെയും പ്രത്യേകമായ ഭക്ഷണ സസ്യങ്ങൾ നാട്ടുവഴികൾ പൊതുസ്ഥലങ്ങൾ,പൊതു ഇടങ്ങൾ ,പട്ടണങ്ങൾ, നമ്മുടെ ചുറ്റുവട്ടങ്ങളിൽ വെച്ചുപിടിപ്പിച്ച് ഭക്ഷണ സസ്യങ്ങളുടെ എണ്ണം കൂട്ടുക ,ഇതുവഴി ശലഭങ്ങളുടെയും , ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കിക്കുകയും ചെയ്യാം.
ഓരോ ശലഭത്തിനും അതിന്റേതായ ഹോസ്റ്റ് പ്ലാന്റുകൾ ഉണ്ട് ഓരോ ക്യാറ്റർ പില്ലറുകളും പ്രത്യേക ഇലകളാണ് കഴിക്കുന്നത്.ആ പ്രത്യേക ഹോസ്റ്റ് പ്ലാന്റുകൾ (ലഭസ) നഷ്ടമായാൽ അതിനെ ആശ്രയിക്കുന്ന ശലഭം തന്നെ ഇല്ലാതാകും.നമ്മുടെ നാട്ടിൻ പ്രദേശത്ത് കണ്ടുവരുന്ന പല പാഴ്ച്ചെടികളും മരങ്ങളും ആണ് മിക്കവാറും ലാർവ ഭക്ഷണ സസ്യമായി ഉള്ളത്.ഇന്നത്തെ കാലത്ത് പ്രത്യക്ഷത്തിൽ ഉപകാരം ഇല്ലാത്തതെല്ലാം നശിപ്പിച്ചു കളയുന്ന പ്രവണതയിൽ ഇവയ്ക്കെല്ലാം നാശം സംഭവിക്കുന്നു.ഇതുമൂലം ലാർവ ഭക്ഷണ സസ്യങ്ങൾ ശലഭങ്ങൾക്ക് നഷ്ടമാകുന്നു.
ശലഭത്താരയുടെ പ്രാഥമികഘട്ടത്തിൽ 10 ഇനം ശലഭങ്ങളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്.കേരളത്തിൻറെ സംസ്ഥാന ശലഭമായ ബുദ്ധമയൂരി , ചുട്ടിമയൂരി പുള്ളിവാലൻ, ചുറ്റിക്കറുപ്പൻ , നാരകക്കാളി ,ഗരുഡ ശലഭം , നാട്ടുറോസ് , ചക്കരശലഭം ,നീലകടുവ, കരിനീല കടുവ.
1.ബുദ്ധമയൂരി നാരക കാളി ചുറ്റിക്കറുപ്പൻ ഇവ ആശ്രയിക്കുന്ന സസ്യം – മുള്ളിലം
2.ചുട്ടിമയൂരി പുള്ളി വാലൻ ഇവ ആശ്രയിക്കുന്ന സസ്യം – കമ്പിളി മരം (തീപ്പെട്ടി മരം)
3.മലബാർറാവൻ, നാരകക്കാളി ,നാരകശലഭം , പാണലുണ്ണി , ഇവ ആശ്രയിക്കുന്ന സസ്യം – പാണൽ
4.നാട്ടു റോസ് , ചക്കരശലഭം , ഗരുഡ ശലഭം ഇവ ആശ്രയിക്കുന്ന സസ്യം ഗരുഡക്കൊടി (കർളകം) (ഉറി തൂക്കി )
5.കരിനീലകടുവ ഇവ ആശ്രയിക്കുന്ന സസ്യം കാക്കകറിവേപ്പ് (കുറിച്ചുള്ളി )
6.നീലകടുവ ഇവ ആശ്രയിക്കുന്ന സസ്യം വട്ടകാക്കകൊടി (അപ്പൂപ്പൻ താടി )
ശലഭത്താരകൾ ഒരുക്കി ജൈവവൈവിധ്യ സംരക്ഷണവും കാർബൺ തുല്യത ദേശം ആക്കാനുള്ള ശ്രമമായാണ് അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതി .
ശലഭത്താരയുടെ പ്രാഥമിക ഘട്ടത്തിൽ ബയോഡൈസിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്തും, ജെസിഐ ഒലവക്കോട് മായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് ഈ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് 4 ശാസ്താ നഗറിൽ , പഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു .ഈ പദ്ധതിയുടെ രക്ഷാധികാരികളായ മോഹനൻ -പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സദാശിവൻ (ആസൂത്രണ കമിറ്റി അംഗം – മുൻ പഞ്ചായത്ത് പ്രസിഡന്റ്) ,ജയകൃഷ്ണൻ (ആസൂത്രണ കമിറ്റി അംഗം, ക്ഷീരസംഘം പ്രസിഡന്റ് , രാമാനുജൻ (മുൻ പഞ്ചായത്ത് വൈസ് – പ്രസിഡന്റ്) , മഞ്ജു മുരളി – വികസന കാര്യ സ്റ്റാന്റിങ്ങ് കമിറ്റി ചെയർപേഴ്സൺ,ഹേമ – വാർഡ് – 4 മെമ്പർ ,നസീമ മെമ്പർ , സുരേഷ് കുമാർ കെ.കെ, എന്നിവരും പഞ്ചായത്തിൻറെ ബട്ടർഫ്ലൈ കൺസർവേഷൻ ടെക്നിക്കൽ കമ്മിറ്റി മെമ്പേഴ്സ് പ്രവീൺ വി , സയ്യദ് അൻവർ ,അശ്വതി , അർജുൻ ( തൊഴിലുറപ്പ് പദ്ധതി എൻജിനിയർ) എന്നിവരും ബട്ടർഫ്ലൈ കൺസർവേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളും -ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും ആയ അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ,സതീഷ് പുളിക്കൽ എന്നിവരും ജെസി ഒലവക്കോട് ന്റെ പ്രതിനിധികൾ ശബരീഷ് (പ്രസിഡന്റ്) , ചന്ദ്രഷ് രാജ് സന്തോഷ് ,വർഷ എന്നിവരും പങ്കെടുത്തു.
ഈ പദ്ധതികളുടെ പരിപാലനം -സംരക്ഷണം ജെസി ഒലവക്കോട് ,എസ്. ഇ .എം .സി (SEMC Solutions) കമ്പനിയും , തൊഴിലുറപ്പ് പദ്ധതിയും ചേർന്നാണ് നടപ്പിലാക്കുക. പഞ്ചായത്തിന്റെ അഞ്ചിടങ്ങളിൽ – (മരുതക്കോട് , പനംപ്പൊറ്റ , തോട്ടപ്പുര, പപ്പാടി , കുന്നംപാറ )ശലഭത്താരാ പദ്ധതികൾ തുടങ്ങും.
അഡ്വ.ലിജോ പനങ്ങാടൻ
ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി മെമ്പർ അകത്തേത്തറ ഗ്രാമപഞ്ചായത്ത്
9846074107