കർഷകർ ട്രാക്ടർ റാലി നടത്തി

പാലക്കാട്. നെൽകൃഷി കർഷകരുടെ സംഭരിച്ച നെല്ലിന്റെ വില സർക്കാരിൽ നിന്നും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. കാലത്ത് സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച നൂറിലധികം ട്രാക്ടറുകൾ അണിനിരന്ന പ്രതിഷേധറാലി കർഷക രോഷത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി നഗരത്തെ പുളകമണിയിച്ചു. സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച ട്രാക്ടർ റാലി സുൽത്താൻപേട്ട ജംഗ്ഷൻ, അഞ്ചുവിളക്ക് കോട്ടമൈതാനം വഴി സിവിൽ സ്റ്റേഷനു മുന്നിലെത്തുമ്പോഴേക്കും നഗരത്തിൽ ഭാഗികമായി ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. ഓണത്തിന് മുമ്പെങ്കിലും സംഭരിച്ച നെല്ലിന്റെ മുഴുവൻ പണവും എല്ലാ കർഷകർക്കും ലഭിച്ചില്ലെങ്കിൽ ഇതുപോലുള്ള ട്രാക്ടർ സമരങ്ങൾ കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നും ഇത് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സി. കൃഷ്ണകുമാർ ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.