പാലക്കാട് : അവകാശങ്ങൾ നിഷേധിപ്പിക്കപ്പെടുമ്പോൾ അധ്യാപകൻ മാത്രമല്ല വിദ്യാഭ്യാസവും ദുർബലപ്പെടുകയാണ് എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച സമരജ്വാല വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. 2023 ജൂൺ 15 മുതൽ ജൂലൈ 31 വരെ KSTM സംഘടിപ്പിച്ച മെമ്പർ ഷിപ്പ് കാമ്പയിനിന്റ സമാപനം ആയിട്ടാണ് ഇത് നടന്നത്.കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം നേരിടുന്ന നിരവധി പ്രശ്നങ്ങളും അധ്യാപകരിലും സ്ഥാപന മേധാവികളിലും നില നിൽക്കുന്ന അസംതൃപ്തി പൊതു വിദ്യാഭ്യാസ രംഗത്ത് നിന്ന് കുട്ടികൾ മറ്റ് സ്ട്രീമുകളിലേക്കുള്ള മാറ്റത്തിനും തുടക്കം കുറിക്കാൻ കാരണമാകുന്നുണ്ട് വിദ്യാഭ്യാസ രംഗത്തെ സജീവ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുന്നതിനായി ശനിയാഴ്ച 10 മണിക്ക് കോട്ടയുടെ മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സമരജ്വാല കത്തിച്ചു കൊണ്ട് അവകാശ പ്രക്ഷോഭ ധർണ്ണ ആരംഭിച്ചു, കേന്ദ്ര കേരള സർക്കാറുകൾ പുലർത്തുന്ന അധികാര കേന്ദ്രീകരണങ്ങൾ ഇന്ത്യയുടെയും നമ്മുടെ നാടിൻ്റെയും വൈവിധ്യങ്ങളെ ഹനിക്കാനും ഇടയാക്കുമെന്നും പൊതുമേഖലയെ സംരക്ഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എസ് ഇർഷാദ് സൂചിപ്പിച്ചു. വിഷയാവതരണം നടത്തിയ കെ.എസ്.ടി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.എ ജലീൽ അധ്യാപകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ മുന്നിൽ നിന്ന് പോരാടാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉണർത്തി,
സമരജ്വാലയിൽ താഴെ പറയുന്ന ആവശ്യങ്ങളാണ് KST M മുന്നോട്ട് വയ്ക്കുന്നത്.
ജസ്റ്റീസ് സതീഷ് ബാബു കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്ക്കരണം ലീവ് സറണ്ടർ കുടിശ്ശിക ഉടൻ നൽകുക , മെഡി സെപ് ഓപ്ഷണലാക്കുക, പകുതി പ്രീമിയം സർക്കാർ അടയ്ക്കുക, പൊതു വിദ്യാഭ്യാസം തകർക്കുന്ന ലയനനീക്കം ഉപേക്ഷിക്കുക , പ്രൈമറിക്ക് പ്രത്യേകം ഡയറക്ടറേറ്റ് സ്ഥാപിക്കുക, എല്ലാ വർഷവും ജൂലൈ 15 ന് ഫിക്സേഷൻ നടത്തുക, പുതിയ തസ്തികകൾക്ക് അംഗീകാരം നൽകുക, ഭിന്നശേഷി അധ്യാപക ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പുറത്തിറക്കുക, ടെസ്റ്റ് ക്വാളിഫൈഡ് അധ്യാപകർക്ക് മാത്രം സ്ഥാപന മേധാവിയായി സ്ഥാനകയറ്റം നൽകുക, മുഴുവൻ സ്കൂളിലും കായികാധ്യാപകരുൾ പടെ സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദ്ദേശങ്ങൾ തള്ളി കളയുക, മാനവിക മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകി പാഠ്യപദ്ധതി പരിഷ്ക്കരിക്കുക, അഞ്ചു വർഷം പൂർത്തിയായ HSST ജൂനിയർ അധ്യാപകരെ സീനിയറാക്കുക.
കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡൻ്റ് സുമേഷ് മാസ്റ്റർ കെ.എ.ടി.എഫ് ജില്ലാ പ്രസിഡൻ്റ് ഹംസ അൻസാരി അസെറ്റ് ജില്ലാ ചെയർമാൻ അഷ്റഫ്.പി ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സാബിർ ഇബ്റാഹിം തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.കെ.എസ്.ടി.എം ജില്ലാ പ്രസിഡൻ്റ് ഫാറൂക്ക്.വി.ഐ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ട്രഷറർ ടി.എ സിദ്ധിഖ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് നന്ദിയും നിർവ്വഹിച്ചു.പാലക്കാട് DDE ക്ക് അവകാശ പത്രികാ സമർപ്പണം നടത്തി. പരിപാടിയിൽ ജില്ലാ സബ് ജില്ലാ നേതാക്കളും അംഗങ്ങളും പങ്കെടുത്തു.
ഷൈക്ക് മുത്തുട്ടി (KSTM ജില്ലാ ജനറൽ സെക്രട്ടറി) 9947516552