അഗളി: ഗസ്റ്റ് അധ്യാപികയാവാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യ (27) യെ അഗളി പോലിസ് മണ്ണാർക്കാട് സെഷൻ കോടതിയിൽ ഹാജരാക്കി.15 ദിവസമായി ഒളിവിലിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട്ട് മേപ്പയ്യൂർ കുടോത്ത് നിന്ന് പിടികൂടി 12.45 ഓടു കൂടി അഗളി സ്റ്റേഷനിൽ എത്തിച്ചത്.
അട്ടപ്പാടി ഗവ.കോളേജിൽ ഗസ്റ്റ് അധ്യാപികയാവാൻ എറണാകുളം മഹാരാജാസ് കോളേജിൻ്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. എന്നാൽ കേസ് കെട്ടി ചമച്ചിട്ടുള്ളതാണെന്നും കോടതിയിൽ കേസ്സുമായി നിയമപരമായി ഏതറ്റം വരെ പോകുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി വിദ്യ പറഞ്ഞു. അഗളി ഡി.വൈ.എസ് പി മുരളീധരൻ്റെ നേതൃത്വത്തിലാണ് പോലീസ് കോടതിയിലെത്തിച്ചത്.