പാലക്കാട്: കർണ്ണാടക സംഗീത വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി പാലക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റി യങ്ങ് ടാലന്റ് മ്യൂസിക്ക് ഫെസ്റ്റ് വെൽ സംഘടിപ്പിക്കും. ഏപ്രിൽ 16 ന് നടക്കുന്ന ഫെസ്റ്റ് വെല്ലിൽ കേരളത്തിലെ 40 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സൊസൈറ്റി അംഗം എ.എം. ഹരി നാരായണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫൈൻ ആർട്സ് സൊസൈറ്റിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായാണ് യങ്ങ് ടാലന്റ് ഫെസ്റ്റ് വെൽ സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ അവഗാഹം നേടിയെടുക്കുന്നതിന്ന് ഫെസ്റ്റ് വെൽ ഉപകരിക്കും. ഫെസ്റ്റ് വെല്ലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഫൈൻ ആർട്ട്സ് സൊസൈറ്റി പിന്നിടും വേദിയൊരുക്കുമെന്നും ഹരിനാരായണൻ പറഞ്ഞു. സെക്രട്ടറി പി.എൻ. സുബ്ബരാമൻ, ട്രഷറർ പ്രൊഫ:. സി. സോമശേഖരൻ , ഡോ:ജയകൃഷ്ണൻ എ.ആർ. രവീന്ദ്രൻ ആ ച്ചത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.