പട്ടാമ്പി: സൗദൃ അറേബ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ഇരുകാലുകളും നഷ്ടപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ മുതുതല കൊഴിക്കോട്ടിരി എടമാരി പറമ്പിൽ അബ്ദുൾ സമദിന് ചർക്കയുടെ സ്നേഹ സമ്മാനം. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ, കലാ-സാംസ്ക്കാരിക സംഘടനയായ ചർക്ക നൽകുന്ന വീൽചെയർ കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം സമദിന് കൈമാറി. ചടങ്ങിൽ ചർക്കയുടെ ചെയർമാനും, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ സി പി മുഹമ്മദ്, ഡി.സി.സി ഉപാദ്ധൃക്ഷൻ കെ എസ് ബി എ തങ്ങൾ, സി സംഗീത, കമ്മുക്കുട്ടി എടത്തോൾ, കെ.ആർനാരായണ സ്വാമി, ജിതേഷ് മോഴിക്കുന്നം, അലിമോൻ തടത്തിൽ,അഷറഫ് കൊഴിക്കോട്ടിരി ,.കെ.സന്തോഷ് കുമാർ, കെ.വി മുഹമ്മദാലി,ജയശങ്കർ കൊട്ടാരത്തിൽ, എന്നിവർ സംബന്ധിച്ചു. ഇതിനകം 13 പേർക്ക് ചർക്ക വീൽചെയർ നൽകിയതായി ചരക്ക ചെയർമാൻ റിയാസ് മുക്കോളി പറഞ്ഞു.