അഗളി : ഇനി എമ്മ കടലിരുന്ത് എടുക്കുവാ തേനു ഗൊണ്ട് തമ്പു ഗാരാറു പടു സുനതു പ്പാ സെ ജോപ്പു മു ജാമു മ്മെല്ല ഗേവേമ് നൂറ് നാൾ ഗില സക്കോപ് ഏമാ ത്തൊന്റു സിന്ന ബരുമാന കണ്ടെത്തു വേമു പി വി റ്റി ജി വിഭാഗമായ കുറുമ്പ ഊരായ ഗൊണ്ടിയാർക്കണ്ടി ഊരിലെ രങ്കിയുടെ വാക്കുകളിൽ ആത്മ സംതൃപ്തിയുടെയും സന്തോഷത്തിന്റെയും തിളക്കം. മുഖത്ത് ആത്മാഭിമാനം. സൈലന്റ് വാലി മലയിടുക്കുകൾക്ക് താഴെ ധാന്യം ഊര് കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ 15 ദിവസമായി നടന്നുവന്നിരുന്ന തേൻ സംസ്കരണവും തേനും അതിന്റെ അസംസ്കൃത വസ്തുകളും ഉപയോഗിച്ച് വിപണിയിൽ എത്തിക്കാവുന്ന ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനത്തിന്റെ യും സമാപന സമ്മേളനത്തിൽ 15 ദിവസത്തെ അനുഭവം പങ്കു വെച്ച് സംസാരിക്കുകയായിരുന്നു രങ്കി. രങ്കിയെ പോലെ പരിശീലന പരിപാടിയിൽ പങ്കെടുത്ത 30 – ഓളം പേരുടെ മുഖത്തും സംതൃപ്തിയുടെ വെള്ളിവെളിച്ചം. പ്രാക്തന ഗോത്രവിഭാഗങ്ങളിൽ ഇത്തരം പരിശീലനങ്ങളും പരിപാടികളും തീരെ കുറവ്. അവിടെയാണ് ആദിവാസി കൂട്ടായ്മയായ തമ്പും – നബാർഡും സംയുക്തമായി 15 ദിന തേൻ സംസ്കരണ ഉൽപന്ന നിർമ്മാണ പരീശിലന ശിബര o സംഘടിപ്പിച്ചത്.
15 ദിവസം നീണ്ടു നിന്ന തേൻ സംസ്കരണവും ഉൽപന്ന നിർമ്മാണ പരീശീലന സമാപന സമ്മളനം അട്ടപ്പാടി ബ്ലോക്ക് വ്യവസായ ഓഫിസർ സജാത് ബഷീർ നിർവ്വഹിച്ചു. തമ്പ് ‘ കൺവീനർ കെ.എ രാമു അധ്യക്ഷത വഹിച്ചു.. നബാർഡ് പാലക്കാട് ഡി ഡി.എം കവിതാ റാം പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. തമ്പ് പ്രസിഡണ്ട് രാജേന്ദ്രപ്രസാദ്, ശരത്ത് ബാബു തച്ചമ്പാറ, റോയൽ ഹണിബി ടിന്റു ദാസ്, ഉദയകുമാർ ബർമ്മൻ, കുമാർ ബി എന്നിവർ വിവിധ ദിവസങ്ങളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിച്ചു.
പഠിതാക്കളുടെ താൽപര്യം അനുസരിച്ച് വിവിധ തേൻ ഉൽ പന്നങ്ങൾ നിർമിക്കുന്ന വ്യവസായം ആരംഭിക്കുവാൻ വ്യവസായ വകുപ്പ്, പട്ടിക വർഗ്ഗ വികസ വകുപ്പ്, വിവിധ ബാങ്കുകൾ, പഞ്ചായത്തുകൾ എന്നിവ മുഖാന്തിരം നടത്തുന്ന പദ്ധതികൾ സംബന്ധിച്ച് ക്ലാസുകൾ നടന്നു.. . കൊണ്ടിയാർക്കണ്ടി, കുറുക്കത്തിക്കല്ല്, ആനക്കുട്ടി, കൽപ്പട്ടി, തുടുക്കി, ആനക്കല്ല്.. ഊര്നി വാസികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.