കോങ്ങാട് സ്പന്ദനം കലാസാംസ്കാരിക വേദി പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ ആദരവും പുസ്തക പ്രകാശനവും ചലച്ചിത്ര പ്രദർശനവും നടത്തി

പാലക്കാട് :കോങ്ങാട് സ്പന്ദനം കലാസാംസ്കാരിക വേദി പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവും പുസ്തക പ്രകാശനവും സിനിമാപ്രദർശനവും ചിത്രകാരൻ കുമാർ പി.മൂക്കുതല ഉദ്ഘാടനം ചെയ്തു.സ്പന്ദനം പ്രസിഡന്റ് ഗോപിനാഥ് പൊന്നാനി അധ്യക്ഷത വഹിച്ചു.കുമാരി അഞ്ജന പ്രാർത്ഥന നടത്തി. സഹകരണവും സ്നേഹവും ഉണ്ടെങ്കിൽ വ്യക്തികളും കുടുംബങ്ങളും സമൂഹവും സ്വയം പര്യാപ്തമാകുമെന്നും അങ്ങനെ കാലുഷ്യമില്ലാത്ത ലോകം സൃഷ്ടിക്കുവാൻ നമുക്ക് കഴിയും. ക്ഷണിക ജീവിതത്തെ സർഗാത്മകമായി അടയാളപ്പെടുത്തുന്നതിലാണ് ജീവിതസാഫല്യം. ഓരോരുത്തരും ആരാവണം എന്നതിലുപരി ഞാൻ ആരാണ് എന്ന് കണ്ടെത്തലാണ് എഴുത്തും സർഗാത്മക പ്രവർത്തനങ്ങളും. കലയും സാഹിത്യവും സിനിമയും പ്രകൃതിയും തുടങ്ങി സാംസ്‌കാരികമായ എല്ലാത്തിനേയും വിശാലമായ കാഴ്ചപ്പാടോടെ ഉള്‍ക്കൊള്ളുന്ന ഒരു നയവും സമീപനവുമാണ് കോങ്ങാട് സ്പന്ദനം കലാസാംസ്കാരിക വേദിയുടേത്.കുന്നത്ത് രാധാകൃഷ്ണന്റെ മഞ്ചാടിമണികൾ പുസ്തക പ്രകാശനവും,ചിത്രകാരി അർച്ചന കൃഷ്ണന് ആദരവും നൽകി.
ഗാന്ധിപഥം ചിത്രരചന മത്സരത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്,ആർട്ട് ബക്കറ്റ് കൊച്ചി നടത്തിയ മത്സരത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കലാകാരിയാണ് അർച്ചന. രവീന്ദ്രൻ മലയങ്കാവ് പുസ്തകപരിചയം നടത്തി.


നോവലിസ്റ്റ് ജോർജ് ദാസ്, രവീന്ദ്രൻ മലയങ്കാവ്,സതീഷ് ചെറുവള്ളി,റഫീസ് മാറഞ്ചേരി,സുമ ടീച്ചർ,ടി.എസ്.പീറ്റർ, കൃഷ്ണനുണ്ണി കിണാവല്ലൂർ, സുബ്രഹ്മണ്യ ഗൗതം, തുടങ്ങിയവർ സംസാരിച്ചു. അർച്ചന കൃഷ്ണൻ,രാധാകൃഷ്ണൻ കുന്നത്ത് എന്നിവർ മറുമൊഴി നടത്തി.സ്പന്ദനം സെക്രട്ടറി സേതു പാറശ്ശേരി സ്വാഗതവും സന്തോഷ് പുതുപ്പറമ്പിൽ നന്ദിയും പറഞ്ഞു. പുസ്തക പ്രകാശനത്തിനും സ്നേഹാദരവിനും ശേഷം ‘മനസ്സ്, ‘ചിതറിയ ജീവിതങ്ങൾ’ എന്നീ ഷോർട്ട് ഫിലിമുകളും ‘പ്രിയസഖി നിനക്കായ്’ ആൽബം പ്രദർശനവും ഉണ്ടായിരുന്നു.