അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

Bevco Employes Association ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാനിതാദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് തൃപ്പാളൂർ ശശി അദ്യക്ഷനായ യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ അനുപമാ പ്രഷോഭ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. സീ . സജീവൻ, സംസ്ഥാന സിക്രട്ടറിമാരായ ഹക്കിം.എസ്, സൂര്യപ്രകാശൻ , ദേവൻ . സുമിത്ര സുരേഷ് . ബബിത തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ബി.സി.യിൽ വനിതാ ജീവനക്കാർക്ക് തുല്ല്യതാ എന്നതിനേക്കാൾ ഉപരി പരിഗണനയാണ് ആവശ്യമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സിക്രട്ടറി മോഹൻ കൊടുമ്പ് സ്വാഗതവും , ബിജു ലാൽ നന്ദിയും പറഞ്ഞു.