പാലക്കാട്: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വഴിയോര കച്ചവടക്കാരുടെ ദയനീയവസ്ഥ വിവരിച്ചതിന് വഴിയോര കച്ചവടക്കാരുടെ രാജ്യാന്തര സംഘടനയായ നാസ് വി യുടെ സംസ്ഥാന പ്രസിഡൻറ് എം എം കബീർ അഭിവാദ്യ ങ്ങൾ അർപ്പിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി,നയ പ്രഖ്യാപന പ്രസംഗത്തിൽ വഴിയോര കച്ചവടക്കാരുടെ ദയനീയ സ്ഥിതി പരാമർശിക്കുന്നതെന്നും എം.എം.കബീർ കൂട്ടിച്ചേർത്തു.