ധാരണപത്രം ഒപ്പുവെച്ചു.

പാലക്കാട്:പാലക്കാട്ടെ അപർത്മെന്റുകളുടെ സംഘടന ആയ ക്യാപും ആരോഗ്യ രംഗത്തെ പ്രമുഖ ആശുപത്രി ആസ്റ്റർ മിംസ്സ് ആയി ധാരണ പത്രം ഒപ്പുവച്ചു. യാക്കര D9 ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. ആസ്റ്റർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ ക്യാപ്പ് പ്രിവിലേജ് കാർഡ് ഉള്ളവരുടെ കുടുംബത്തിന് ചികിത്സ ചിലവിൽ കിഴിവ് ലഭിക്കുന്നതാണ്.ചടങ്ങിൽ ക്യാപ്പ് പ്രസിഡന്റ്‌ പ്രൊഫസർ വി സി വിജയൻ അധ്യക്ഷത വഹിച്ചു. ആസ്റ്റർമിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്ക് മാൻ മുഖ്യ അതിഥി ആയിരുന്നു. Dr.ഷെരീഫ്, ക്യാപ്പ് സെക്രട്ടറി എ വി ശേഷൻ,കെ സത്യൻ നായർ, കെ സ്‌ ഗായത്രി, സ്‌ സജിത, എ വി കുമാർ, ആർ അജിത്, ഡോക്ടർ ഗീത നമ്പ്യാർ, ഡോക്ടർ വത്സകുമാർ എന്നിവർ പ്രസംഗിച്ചു.