പാലക്കാട്:പാലക്കാട്: കോട്ടായി പല്ലഞ്ചാത്തനൂർ തെരുവത്തുപള്ളി നേർച്ചയ്ക്ക് എത്തിച്ച് ഒട്ടകത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുമ്പോൾ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഒട്ടകത്തെ ക്രൂരമായി മർദ്ദിക്കുകയും, വായ വല കൊണ്ട് മൂടി ഭക്ഷണം പോലും നല്കാതെ മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച ഉടമക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പി.സി.എ അംഗം ഹരിദാസ് മച്ചിങ്ങൽ
ജില്ലാ കളക്ടർ, മൃഗ സംരക്ഷണ വകുപ്പ് മേധാവി, ജില്ലാ പോലീസ് സൂപ്രണ്ട് അനിമൽ വെൽഫെയർ ബോർഡ് എന്നിവർക്ക് പരാതി നല്കി.