സംസ്ഥാന ബജറ്റ് തൊഴിലാളികളോടുള്ള യുദ്ധപ്രഖ്യാപനം. ബി എം എസ്

സംസ്ഥാന ബജറ്റ് തൊഴിലാളികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിഎംഎസ് സംസ്ഥാന ഖജാൻജി സി.ബാലചന്ദ്രൻ പറഞ്ഞു. ബജറ്റിനെതിരെ ഫെബ്രുവരി 8 ന് ബി എം എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വിലവർദ്ധന ഉൾപ്പടെയുള്ള ബജറ്റിലെനികുതി നിർദ്ദേശങ്ങൾ കോവി ഡ്പ്രതിസന്ധിയെ അതിജീവിക്കാൻ പരിശ്രമിക്കുന്ന കേരളത്തിലെ തൊഴിൽ മേഖലക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ഗവൺമെന്റ് ഇന്ധന വില ഗണ്യമായി കുറച്ചപ്പോൾ ഇതര സംസ്ഥാനങ്ങൾ 9രൂപ മുതൽ 12 രൂപ വരെ കുറച്ച പ്പോൾ ഒരു നയാ പൈസ പോലും കുറക്കാൻ തയ്യാറാവാത്ത സംസ്ഥാന സർക്കാർ 2 രൂപ സെസ് ഇനത്തിൽ വർദ്ധിപ്പിക്കുന്നത് ഇരുട്ടടിയാണെന്നും അദ്ദേഹം പറഞ്ഞു. ബി എം എസ് ജില്ലാ സെക്രട്ടറി വി.രാജേഷ്, കെ.സുധാകരൻ, പി.കെ.രവീന്ദ്രനാഥ്, പി.ജി.ശശിധരൻ ,എസ് അമർനാഥ്, പി.കെ. ബൈജു . വി. ശരത് .ആർ . ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. സ്റ്റേഡിയം ബസ്‌ സ്റ്റാൻറിൽ നിന്നും കളക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിന് മേഖലാ പ്രസിഡൻറ് എം.ദണ്ഡപാണി , ജി.വിപിൻ ,വിജയരംഗം, കെ.ആർ.രാജൻ, വി.എം.വേലു, ഗുരുവായൂർകുട്ടി, യു.പരശു എന്നിവർ നേതൃത്വം നൽകി.

advt