ചെത്തല്ലൂർ/ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സഹായ മനസ്കതയും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടി തിരുവിഴാംകുന്ന് സി പി എ യു പി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭമായ സാന്ത്വന കൈത്താങ്ങ് എന്ന പദ്ധതി തുടങ്ങി. കൈത്താങ്ങ് കാരുണ്യക്കട ഉദ്ഘാടനം
സ്കൗട്ട്സ് റോവർ വിഭാഗം ജില്ലാ കമ്മീഷണർ കെ എൻ ബലരാമൻ നമ്പൂതിരി വിദ്യാർത്ഥികൾ സ്വന്തമായി തന്നെ പണം സ്വരൂപിച്ച് വിദ്യാലയത്തിലേക്ക് കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുകയും സ്റ്റോറിൽ സൂക്ഷിക്കുകയും തുടർന്ന് വിൽപ്പന നടത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.
ഇതിൽ നിന്ന് കിട്ടുന്ന ലാഭവിഹിതം സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്കും ബാക്കി ഭാഗം സ്കൗട്ട്സ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് വിനിയോഗിക്കുക. കൈത്താങ്ങ് കാരുണ്യക്കടയുടെ (ലാഭ രഹിത കട) ഉദ്ഘാടനം
സ്കൗട്ട്സ് റോവർ വിഭാഗം ജില്ലാ കമ്മീഷണർ കെ എൻ ബലരാമൻ നമ്പൂതിരി നിർവഹിച്ചു .
സ്കൗട്ട്സ് ഏകദിന ശില്പശാലയിലെ വിദ്യാർത്ഥികൾക്കുള്ള വ്യക്തിത്വ വികസന ക്ലാസിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠൻ വടശ്ശേരി നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് ബാലചന്ദ്രൻ അധ്യക്ഷനായി. സ്കൂൾ മാനേജർ സി പി ഷിഹാബുദ്ദീൻ, ഹെഡ്മിസ്ട്രസ് ശാലിനി ടി, എസ് ആർ ജി കൺവീനർ ശ്രീവത്സൻ ടി എസ്, സ്കൗട്ട് മാസ്റ്റർ ജയചന്ദ്രൻ ചെത്തല്ലൂർ എന്നിവർ സംസാരിച്ചു.
കാരുണ്യ കടയിൽ നിന്നും ആദ്യ വില്പന പ്രധാനദ്ധ്യാപിക ടി ശാലിനി ഏറ്റുവാങ്ങി.
ഉച്ചസമയത്തുള്ള ഇടവേളകളിലാണ് കാരുണ്യ കട തുറന്നു പ്രവർത്തിക്കുക. തെരഞ്ഞെടുത്ത 30 ഓളം വിദ്യാർത്ഥികളാണ് ക്ലാസ്സിൽ പങ്കെടുത്തത്
വിദ്യാലയത്തിലെ മറ്റു അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.