മലമ്പുഴ: തടവുകാരുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും അതുവഴിമാനസീക ഉല്ലാസം ലഭിക്കുന്നതിനു മായി ചങ്ങാതികൂട്ടായ്മയുടെ നേതൃത്ത്വത്തിൽ പാലക്കാട് ജില്ലാ ജയിലിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ഏഴു ദിവസത്തെ യോഗാ ക്യാമ്പ് സമാപിച്ചു. സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ കെ.ആനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ജന്മനാ ആരും തന്നെ കുറ്റവാളികളാകുന്നില്ലെന്നും സാഹചര്യമാണ് മനുഷ്യനെ കുറ്റവാളികളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്യേണ്ടി വരുന്ന സാഹചര്യമാണെന്നു തോന്നിയാൽ ഒഴിഞ്ഞു മാറണമെന്നും ജയിലിൽ നിന്നിറങ്ങിയാൽ നല്ല പൗരൻമാരായി ജീവിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.
ജയിൽ സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത് അദ്ധ്യക്ഷനായി ഡെപ്യൂട്ടി സൂപ്രണ്ട് ഡി. ദിനേശ് ബാബു സ്വാഗതം പറഞ്ഞു.
വിജി ത പ്രേം സുന്ദർ, മുസ്തക് അലി, അബ്ദുൾ നസീർ, ജയശീ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.തുടർന്ന് അന്തേവാസികൾക്കായി മന:ശാസത്ര ക്ലാസും സംവാദവും ഉണ്ടായി. നാൽ പതു പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു.