മലമ്പുഴ: സെൻ്റ് ജൂഡ്സ് ഇടവകയിലെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിൻ്റയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളാഘോഷവും ഇടവക ദിനാചരണവും നടത്തി. ശനി വൈകീട്ട് നാലിന് ഫാ: ബിജു കല്ലിങ്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ലദീഞ്ഞു് നൊവേന എന്നിവയുണ്ടായി.തുടർന്നു നടന്ന ഇടവക ദിനാഘോഷം ഫാ: ബിജു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.കൈകാരൻ വർഗ്ഗീസ് കൊള്ളന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു.ജൂബിലിയിലെത്തിയ ദമ്പതികൾ, വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച സജി അഗസ്റ്റിൻ എന്നിവരെ ആദരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.
തിരുനാൾ ദിവസമായ ഞായർ വൈകീട്ട് 3.30ന് ഫാ:സ്റ്റീയോ-സി .എം .ഐ .യുടെ മുഖ്യകാർമ്മീകത്ത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയിൽ ഫാ: സി ജോ കാ രി ക്കാട്ട് തിരുനാൾ സന്ദേശം നൽകി.തുടർന്ന് മലമ്പുഴ കുരിശടിയിലേക്കുള്ള തിരുനാൾ പ്രദിക്ഷണത്തിൽ ഫാ: സജിൻ പൊന്തേക്കൻ മുഖ്യകാർമ്മികനായി.പ്രദിക്ഷണത്തിനു ശേഷം ആശീർവാദം, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായി.തിങ്കൾ രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള തിരുകർമ്മങ്ങളോടെ തിരുനാൾ കൊടിയിറങ്ങി.
വികാരി ഫാ.ആൻസൻ മേച്ചേരി, കൈകാരന്മാരായവർഗ്ഗീസ് കൊള്ളന്നൂർ, കൺവീനർമാരായ സെബാസ്റ്റ്യൻ പതിയാമറ്റത്തിൽ, ജോൺ പട്ടാശേശി എന്നിവർ തിരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകി.