പാലക്കാട്:ദീർഘവീക്ഷണമില്ലാതെ തമ്മിലടിച്ച് മരിക്കാറായിരിക്കയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന് എൻസിപി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ’ എൻ സി പി ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി.ചാക്കോ.ബി ജെ പി യെ തകർക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാലേ ഇന്ത്യയിൽ നിന്നും വർഗ്ഗീയ തയെ തുരത്താൻ കഴിയുള്ളൂവെന്നും അങ്ങനെ ചെയ്താൽ മാത്രമേ ഗാന്ധിജി വിഭാവനം ചെയ്ത മതേതര ഇന്ത്യയാകുകയുള്ളൂവെന്നും പി.സി.ചാക്കോ കൂട്ടിച്ചേർത്തു:
എൻസിപി ജില്ലാ പ്രസിഡൻ്റ് എ.രാമസ്വാമി അദ്ധ്യക്ഷനായി. മോഹൻ ഐസക്ക് ,പി കെ രാജൻ മാസ്റ്റർ, വി. ജെ .കുഞ്ഞുമോൻ ,റസാക്ക് മൗലവി ,ഓട്ടൂർ ഉണ്ണികൃഷ്ണൻ ,കാപ്പിൽ സൈതലവി ,ജെ. സതീഷ് കുമാർ ,ഷൗക്കത്തലി കുളപ്പാടം എന്നിവർ സംസാരിച്ചു.