പാലക്കാട്: പാലക്കാട് നിന്നും സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ മൃൺമയി ജോഷിക്ക് യാത്രയയപ്പും ,പുതിയതായി ചാർജെടുത്ത കളക്ടർ എസ്. ചിത്രയ്ക്ക് വിശ്വാസന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും നൽകി .ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം റിട്ടേർഡ് ചീഫ് ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു .വിശ്വാസ് സെക്രട്ടറി അഡ്വക്കേറ്റ് പി .പ്രേംനാഥ് സ്വാഗതം പറഞ്ഞു.
സിഎബി ജയരാജ്, അഡ്വക്കേറ്റ് ദേവി കൃപ, അഡ്വക്കേറ്റ് ശാന്ത ദേവി ,എന്നിവർ പ്രസംഗിച്ചു. കലക്ടർ മാരായ മൃണ്മയി ജോഷിയും എസ് ചിത്രയും മറുപടി പ്രസംഗം നടത്തി. മൃൺമയി ജോഷി സഞ്ചരിച്ച പാതയിലൂടെ തന്നെ സഞ്ചരിച്ചുകൊണ്ട് പാലക്കാടിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി താൻ പ്രവർത്തിക്കുന്ന താണെന്ന് പുതിയ കളക്ടർ എസ്.ചിത്ര മറുപടി പ്രസംഗത്തിൽ പറഞ്ഞു.