പാലക്കാട്:സൗമ്യനായ വ്യക്തിത്വമായിരുന്നെങ്കിലും വിമർശനബുദ്ധിയോടെ വാർത്തകൾ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു സഞ്ജയ് ചന്ദ്രശേഖരനെന്ന മാധ്യമ പ്രവർത്തകനെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് . ജനശ്രദ്ധയാകർഷിക്കേണ്ട വിഷയങ്ങൾ കൈകാര്യ ചെയ്യുന്നതിൽ സഞ്ജയ് പ്രത്യേക വൈഭവം കാണിച്ചിരുന്നുവെന്നും കൃഷ്ണദാസ് . പാലക്കാട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷ്ണദാസ് . മിതഭാഷണവും മൃദുഭാഷണവും സഞ്ജയിന്റെ മുഖമുദ്രയായിരുന്നു. അട്ടപ്പാടിയിലേയും കൃഷിയും വ്യവസായ മേഖലകളിലെയും ശ്രദ്ധിക്കപ്പെടാതെ പോയ വിഷയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയായത് സഞ്ജയിന്റെ തൂലികയിലൂടെയാണ്. രാഷ്ട്രിയ മിടിപ്പുകളിറിഞ്ഞ് വാർത്ത കൈകാര്യം ചെയ്യുന്നതിലും സഞ്ജയ് അതി വൈദഗ്ദ്യം കാണിച്ചിരുന്നു. 40 വയസ്സിനകത്ത് മാധ്യമ ലോകത്ത് ഏറെ ഉയരത്തിലെത്തിയിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു. ഭരാണി ധികാരികൾ ഏകാധിപതികളായ കാലമായിരുന്നു കോവി ഡ് കാലമെന്ന് പ്രശ്സ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. നെഗറ്റീവ് എന്ന് വിശേഷിപ്പിക്കപ്പെട്ട വയെല്ലാം പോസിറ്റാവായ കാലമായിരുന്നു കോവി ഡ് കാലമെന്നും കൽപ്പറ്റ നാരായണൻ. കോവി ഡാനന്തര സമൂഹമെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കൽപ്പറ്റ നാരായണൻ , ഭരണാധികാരികൾക്ക് ചാകരക്കാലമായിരുന്നു കോ വിഡ് കാലം. സമൂഹത്തിൽ സർഗ്ഗശേഷി കോവി ഡ് കാലം വർദ്ധിപ്പിച്ചു. 50 വർഷം മുമ്പാണ് കോവിഡ വന്നിരുന്ന തെങ്കിൽ കുടുംബത്തിൽ ആരും അവശേഷിക്കപ്പെടുമായിരുന്നില്ല. ആധുനിക സാങ്കേതിക വിദ്യയാണ് ഒന്നിച്ചിരിക്കുമ്പോഴും ഒറ്റക്കിരിക്കാൻ പഠിപ്പിച്ചത്. എന്താവണമെന്നും എങ്ങിനെയാവണമെന്നും എന്തായിക്കൂടെന്നും കോവിഡ് പഠിപ്പിച്ചെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ക്ലബ് പ്രസിഡണ്ട് വി. രമേഷ് അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി മധുസൂദനൻ കർത്ത , എക്സിക്യൂട്ടീവ് അംഗം ജിമ്മി ജോർജ് എന്നിവർ സംസാരിച്ചു