പാലക്കാട്:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുശ്ശേരി ഏരിയ സമ്മേളനം എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.
സമിതി ജില്ലാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി ഗവ.താലൂക്ക് ആസ്പത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് 24 മണിക്കൂർ സേവനം ഒരുക്കണമെന്നും പാലക്കാട് പൊള്ളാച്ചി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആഹാര പദാർത്ഥങ്ങളുടെ ജി എസ് ടി ഒഴിവാക്കണമെന്നും ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ഇ.കെ.വേണുഗോപാൽ അധ്യക്ഷതവഹിച്ചു. കലാകായിക പ്രതിഭകളെ ആദരിക്കൽ ചടങ്ങ് മലബാർ സിമന്റ്സ് ഡയറക്ടർ എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം വി ദയാനന്ദൻ , ട്രഷറർ പി സദാനന്ദൻ , ജില്ലാ പ്രസിഡന്റ് വി.മനോജ്, ഏരിയ കമ്മിറ്റി അംഗം എ സ്വാമിനാഥൻ, സ്വാഗത സംഘം ചെയർമാൻ പി സി ബിജു, എം ബഷീർ, എ തങ്കമണി, വി.ശിവൻ, തുടങ്ങിയവർ പ്രസംഗിച്ചു.