പാലക്കാട്:കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു)ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ശശി ഉദ്ഘാടനം ചെയ്തു.ഫോട്ടോഗ്രാഫി മേഖലയിലെ തൊഴിലാളികളുടെ കണക്കെടുത്ത് സർക്കാർ അംഗീകൃത തൊഴിൽ കാർഡ് നൽകണമെന്ന് സമ്മേളനം ആവശ്യ പ്പെട്ടു.
പി.ബി.എസ്. ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെകട്ടറി ബൈജു ഓമല്ലൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി വി യു ജില്ലാ സെക്രട്ടറി ഹക്കീം മണ്ണാർക്കാട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശശി പല്ലാവൂർ കണക്ക് അവതരിപ്പിച്ചു. ഷിബു കൂനം മൂച്ചി, എം.കെ. പ്രദീപ് , എം. ഷൺമുഖൻ , മണികണ്ഠൻ കെ.പി, അഷ്റഫ് കെ.പി,. ജയൻ വർണ്ണം ,മാധവൻ, നീനു ഷൗക്കത്ത് , , രതീഷ് പെരു മണ്ണൂർ പ്രതിഭ. എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി.ആർ. കുഞ്ഞുണ്ണി സ്വാഗതവും ലാൽ കക്കാട്ടിരി നന്ദിയും പറഞ്ഞു.മുതിർന്ന ഫോട്ടോഗ്രാഫർമാരായ ടി.വി. രവീന്ദ്രൻ , ജോസ് ചാലക്കൽ, എന്നിവരേയുംബാലാജി നാഗലശ്ശേരി, സുബിൻ വിശാന്ത് എന്നിവരെയും ആദരിച്ചു.
ഭാരവാഹികൾ : പ്രസിഡന്റ് സിശശി പല്ലാവൂർ, വൈസ് പ്രസിഡന്റ് മാർ: കെ.സിജയൻ വർണ്ണം, ലാൽ കക്കാട്ടിരി, എം.ആർ.അജി ലാൽ കൊല്ലംങ്കോട്, അമീർ യാൽ
സെക്രട്ടറി: ഹക്കീം മണ്ണാർക്കാട് .ജോയിൻ സെകട്ടറിമാർ: പിമാധവൻ ലീല , പ്രബിൻ പിമാണിക്യൻ, യുനീനു, ഷൗക്കത്ത് , ഹരിഗോവിന്ദൻ പി. കെ.പി. അഷ്റഫ് (ട്രഷറർ)