മലമ്പുഴ: മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കി. മലമ്പുഴ കഞ്ചിക്കോട് റൂട്ടിൽ കെ ടി ഡി സി ഹോട്ടൽ, റോക്ക് ഗാർഡൻ , റിസർവോയർ പരിസരം എന്നിവിടങ്ങളിലായി മൂന്ന് ദിവസമായി പതിനെട്ടോളം കാട്ടാനകൾ പരിഭ്രാന്തി പരത്തി ചുറ്റിക്കറങ്ങി കൊണ്ടിരിക്കുകയാണ് .വനപാലകർ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ കയറി പോയിട്ടില്ലെന്ന് പറയുന്നു.