പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിൽ വാർഡുമെമ്പറും ക്ഷേമകാര്യ സ്റ്റൻറിങ്ങ് കമ്മിറ്റി ചെയർമാനുമായ പി.ജയപ്രകാശ് കാവിൽ പാട് ,ഹരിത കർമ്മ സേനക്കൊപ്പം വാർഡിലെമുഴുവൻ വീടുകളിലും പോയി യൂസർ ഫീ വാങ്ങി നൽകി. മാതൃകയായി. യൂസർ ഫീനൽകാൻ മടിക്കുന്ന വീട്ടുകാരോട് കാര്യങ്ങൾ വിശദീകരിക്കാനും അദ്ദേഹം തയ്യാറായതോടെ എല്ലാവരും പണം നൽകാൻ ഉത്സാഹം കാണിച്ചതായി പി.ജയപ്രകാശ് കാവിൽ പാട് പറഞ്ഞു.