പട്ടാമ്പി | ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പട്ടാമ്പി എക്സൈസും റവന്യു ഡിപ്പാർട്ടുമെൻ്റുമായി ചേർന്ന് കൊണ്ടൂർക്കര ഭാഗങ്ങളിൽ സംയ്ക്ത പരിശോധന നടത്തിയ തിൽ കൊണ്ടൂർക്കര കളത്തിൽ പടി തോട്ടിൽ നിന്ന് 200 ലിറ്റർ ബാരലിലും 18 ലിറ്റർ വീതം കൊള്ളുന്ന രണ്ട് കുടങ്ങളിലുമായി 236 ലിറ്റർ വാഷ് ആളില്ലാത്ത നിലയിൽ സൂക്ഷിച്ച് വെച്ചത് പിടിച്ചെടുത്ത് കേസ് ഫയൽ ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് പി. ഡെപ്യൂട്ടി തഹസിൽദാർ വി.പി.സെയ്ത് മുഹമ്മദ് സിവിൽ എക്സൈസ് ഓഫീസർമാരായ റായ്, രാജേഷ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.