വന്യമൃഗശല്യം രൂക്ഷമാകുന്നതിനെതിരെ വനംവകുപ്പ് നടപടിയെടുക്കണമെന്ന് ബിജെപി

അകത്തേത്തറ: ധോണി, പപ്പാടി, ഉമ്മിനി, ചീക്കുഴി, പാപ്പറമ്പ്, ചെറാട് ഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നതിനെതിരെ വനംവകുപ്പ് നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സന്ധ്യ മയങ്ങിയാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനെ പിടി 7എന്ന ആന കൊല്ലുകയുണ്ടായി.…