ജില്ലാ ജയിലിൽ കുളം നിർമ്മാണം ആരംഭിച്ചു 

മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചു്ലക്ഷം രൂപ വകയിരുത്തി മലമ്പുഴ ജില്ലാ ജയിലിൽ നിർമ്മിക്കുന്ന കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. ബിജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവ് അധ്യക്ഷത വഹിച്ചു .

മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമലത മോഹൻദാസ് ആമുഖ പ്രഭാഷണം നടത്തി. ജയിൽ സൂപ്രണ്ട് ശ്രീജിത്ത് കെ. എസ്. മുഖ്യ അതിഥിയായി. എ. ഇ ‘ബെൻട്രിത്ത് കാ.പ്പൻ, ഓവർസിയർ കാർത്തിക്. ജെപിസി ബാലഗോപാൽ, അസിസ്റ്റൻറ് സൂപ്രണ്ട് വി അപ്പുക്കുട്ടി എന്നിവർ പ്രസംഗിച്ചു.സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അമ്പത് തൊഴിലാളികളാണ് കുളം നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തോടും ചാലും പരിസരങ്ങളും വൃത്തിയാക്കിക്കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇത്തരം സംരംഭങ്ങൾ ഒരു വെല്ലുവിളി തന്നെയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കാനായാൽ തുടർന്നും ഇത്തരം പദ്ധതികളിലൂടെ കൂടുതൽതൊഴിൽ നേടാനാവുമെന്നും ആ മുഖപ്രസംഗത്തിൽ വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ് പറഞ്ഞു.

advt