മലമ്പുഴ :വീട്ടിൽഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ശക്തി നഗർ അമ്പാടി വീട്ടിൽ പരേത’നായ രാജന്റെ ഭാര്യ ശിലോമണി (68 )ആണ് ബുധനാഴ്ച്ച രാത്രി മരിച്ചത്. ഏക മകൾ അജിതയും ഭർത്താവ് കുഞ്ഞുമോനും ഗൾഫിലാണ് .ശിലോമണിയെ മകൾ അജിത ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് കുടുംബശ്രീ പ്രസിഡൻറുകൂടിയായ അയൽക്കാരിയെ വിളിച്ചു പറയുകയായിരുന്നു .അവർ ചെന്ന് വീട്ടിൽ നോക്കിയപ്പോൾ താഴെ വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അവർ അയൽവാസികളെ അറിയിച്ചു .പൊതുപ്രവർത്തകനും അയൽവാസിയുമായ വിനോ പോളിന്റെ നേതൃത്വത്തിൽ മലമ്പുഴ പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി രാത്രി കാവൽ ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.