നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്ത സിഗ്നേച്ചർ എന്ന മൂവി ഇന്ന് രാവിലെ പാലക്കാട് തീയറ്ററിൽ നിന്നും കണ്ടിറങ്ങി നഞ്ചിയമ്മ പറഞ്ഞ വാക്കുകൾ… അട്ടപ്പാടിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അവരുടെ തന്നെ ജീവിതം പറയുന്ന സിഗ്നേച്ചർ മനോജ് പാലോടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈദികനായ ഫാദർ ബാബു തട്ടിൽ സി എം ഐ യാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ആദിവാസി സഹോദരങ്ങളുടെ വിഷയങ്ങൾ വളരെ ശക്തമായാണ് ഏറ്റവും വലിയ വിനോപാദിയായ സിനിമ എന്ന മാധ്യമത്തിലൂടെ ‘സിഗ്നേച്ചർ’ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഉയർത്തികൊണ്ട് വന്നിരിക്കുന്നത് എന്ന് ആദിവാവാസി സമൂഹവും സംസ്കാരിക രംഗത്തുള്ളവരും വിവിധ മാധ്യമ പ്രവർത്തകരും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം സിഗ്നേച്ചർ സിനിമയുടെ സംവിധായകൻ മനോജ് പാലോടാനും തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിലും ബഹു. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. സിനിമയുടെ കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും കേട്ട ഗവർണർ സിനിമ കാണാൻ താല്പര്യം പ്രകടിപ്പിച്ചു.
പ്രെസ്സ് മീറ്റിൽ നഞ്ചിയമ്മയെ കൂടാതെ സംവിധായകൻ മനോജ് പാലോടൻ, തിരക്കഥകൃത്ത് ഫാദർ ബാബു തട്ടിൽ, നായകൻ കാർത്തിക് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം,ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, നിഖിൽ, സുനിൽ,അഖില എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച ‘സിഗ്നേച്ചറി’ന്റെ ഛായാഗ്രഹണം-എസ് ലോവൽ, എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്,സംഗീതം-സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ് , ആർട്ട് ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാന രചന-സന്തോഷ് വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്-റോബിൻ അലക്സ്,കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി.