പാലക്കാട്: വലിയങ്ങാടിയിലെ വഴിയോരത്ത് അവശനായി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൻ്റ നേതൃത്ത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി ജില്ലാശുപത്രിയിലെത്തിച്ച് സഹജീവികരുണ്യം തെളിയിച്ചു.
‘ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ വലിയ അങ്ങാടി ഭാഗത്ത് ആരോരും ഇല്ലാത്ത വിൻസൻറ് എന്ന വയോധികനെയാണ് ബീറ്റ് ഓഫീസർമാരായ മുഹമ്മദ് ലത്തീഫ്, ശിവകുമാർ ,നോർത്ത് ജി എസ് സി പി ഒ സായൂജ് , ട്രോമാകെയർ സൊസൈറ്റി പാലക്കാട് പ്രതിനിധി വരദംഉണ്ണി യും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് ആണ് ആശുപത്രിയിലെത്തിച്ചത്.