വെൽഫെയർ പാർട്ടി സേവനകേന്ദ്രം തുറന്നു

വെൽഫെയർ പാർട്ടി പൂളക്കാട് യൂണിറ്റ് സേവനകേന്ദ്രം സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എം.കാജാഹുസൈൻ അധ്യക്ഷത വഹിച്ചു. നിർധന കുടുംബങ്ങൾക്കുളള പ്രതിമാസ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ്, പുതുപ്പള്ളിത്തെരുവ് യൂണിറ്റ് പ്രസിഡണ്ട്‌ എം.റിയാസ് ആശംസകൾ നേർന്നു. പൂളക്കാട് യൂണിറ്റ് പ്രസിഡണ്ട് എം. ഫൈസൽ സ്വാഗതവും സെക്രട്ടറി പി.എ.ഇബ്രാഹിം നന്ദിയും പറഞ്ഞു