പാലക്കാട്:പാലക്കാട് മെഡിക്കൽ കോളേജിൽ പിന്നോക്ക വിഭാഗക്കാർക്ക് കൂടുതൽ തൊഴിലവസരങൾ സൃഷ്ടിക്കണമെന്ന് പാണൻ കൾച്ചറൽ സൊസൈറ്റി . സാമ്പത്തിക സമൂഹികമായി പിന്നോക്കം നിൽക്കുന്ന പിന്നോക്ക വിഭാഗക്കാരെ മുന്നോട്ട് നയിക്കാനുള്ള ക്രിയാത്മകമായ നടപടി ഉണ്ടാവണമെന്നും കെ പി എസ് ഇ എസ് സംസ്ഥാന പ്രസിഡണ്ട് കെ. കണ്ണൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു, പിന്നോക്ക വിഭാഗ പെൺകുട്ടികളുടെ ഉന്നതിക്കായി ആരംഭിച്ച വാത്സല്യം പദ്ധതി ഇന്ന് നിലച്ചിരിക്കുകയാണ്. പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് ലഭിച്ചു കൊണ്ടിരിന്ന സ്റ്റൈപ്പെന്റം കൃത്യമായി ലഭിക്കുന്നില്ല. പിന്നോക്ക വിഭാഗ സാമ്പത്തിക പുരോഗതിക്കായി സ്ഥിരം തൊഴിൽ പരിശീലനം നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തത് അനീതിയാണ്. എല്ലാ മേഖലകളിലും പിന്നോക്ക വിഭാഗക്കാർ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലക്കണം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നവബർ 13 ന് നടക്കുന്ന ജില്ല സമ്മേളനത്തിൽ പ്രമേയം പാസ്സാക്കുമെന്നും കെ. കണ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡണ്ട് പി. രാമൻകുട്ടി, സംസ്ഥാന സെക്രട്ടറി പി. മുരളീധരൻ , ജില്ല സെക്രട്ടറി പി.പി.സ്വാമിനാഥൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ. കൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു