പട്ടാമ്പി: ലോകം കാൽപ്പന്ത് മഹോത്സവത്തിന്റെ ആരവങ്ങളിലേക്ക് കുതിക്കുകയാണ്. ഖത്തറിൽ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നമ്മുടെ ചുറ്റിലും നിറയുന്നു. ഫുട്ബോ ളിന്റെ മാനവികതയും അനുഭവ വൈവിധ്യങ്ങളും പ്രമേയമാകുന്ന സോക്കർ കാർണിവൽ നവംബർ 7 മുതൽ 20 വരെ തൃത്താല അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിനെ തിരെയുള്ള ബോധവത്കരണ പരിപാടികളായ പെനാൽട്ടി ഷൂട്ടൗട്ട് യാത്ര, സ്ട്രീറ്റ് ഫുട്ബോൾ, ഓപ്പൺ ഫോറം, സൗഹാർദ്ദ ഫുട്ബോൾ മത്സരങ്ങൾ വനിതകളുടെയും ഭിന്നശേഷി വിദ്യാർത്ഥികളുടെയും ഫുട്ബോൾ മത്സരം, ഫിലിം ഫെസ്റ്റിവൽ, നാടകം എന്നിങ്ങനെ വൈവിധ്യമാർന്ന കായിക-സാംസ്കാരികോത്സവമാണ് 14 ദിവസങ്ങളിലായി തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രിയും തൃത്താല എം എൽ എയുമായ എം ബി രാജേഷിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ‘സോക്കർ കാർണിവൽ’ നടക്കുന്നത്. തൃത്താലയുടെ സോക്കർ കാർണിവലിന്റെ ഔപചാരികമായ ഉദ്ഘാടനം പെരിങ്ങോട് ഹൈസ്കൂൾ ഗ്രൗണ്ടിൽ തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ലഹരിക്കെതിരെ ഗോൾ ചലഞ്ച് ചെയ്ത് നിർവഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന അദ്ധ്യക്ഷ വഹിച്ചു. നാഗലശ്ശേരി ഗ്രാമമായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.