സൗഹൃദ ക്ലബ്” സ്റ്റുഡൻസ് ലീഡേഴ്സ് നേതൃ ക്യാമ്പ് കൊപ്പത്ത് നടത്തി

പട്ടാമ്പി: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന “സൗഹൃദ ക്ലബ്” ആണ് കൊപ്പം നക്ഷത്രയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ “സൗഹൃദ ക്ലബ്” സ്റ്റുഡൻസ് ലീഡേഴ്സ് നേതൃ പരിശീലന ക്യാമ്പ് മുഹമ്മദ്‌ മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര കാലഘട്ടത്തിൽ മാറിവരുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് കൗമാരക്കാരായ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ പാകപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.