ജീവനക്കാർക്കായി കെ എസ് ഇ ബി ജില്ലാ തല മെഡിക്കൽ ക്യാമ്പ് നടത്തി

പാലക്കാട് : കെ എസ് ഇ ബി എൽ പാലക്കാട് സർക്കിളും ജില്ല ആരോഗ്യവകുപ്പും സംയുക്തമായി ജില്ലയിലെകെ.എസ്.ഇ.ബി.എൽ ജീവനക്കാർക്ക് വേണ്ടി
മെഡിക്കൽ ക്യാമ്പ് നടത്തി. കെ എസ് ഇ ബി എൽ സ്വതന്ത്ര ഡയറക്ടർ വി മുരുകദാസ്
ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ഇ.ബി.എൽ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വെച്ചു നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ചീഫ് എൻഞ്ചിനീയർ കെ.കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി.റീത്ത മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിൽ പങ്കെടുത്ത ജീവനക്കാർക്കുള്ള UHID ഹെൽത്ത് കാർഡ് വിതരണവും അവർ നടത്തി. ഡെപ്യുട്ടി ഡി എം ഒ കെ.ആർ. ശെൽവരാജ്, ഷൊർണ്ണൂർ സർക്കിൾ ഡെപ്യുട്ടി ചീഫ് എൻ ഞ്ചിനീയർ മായാ തമ്പാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻ ഞ്ചിനീയർ പി.വി.ശ്രി രാം സ്വാഗതവും അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ബിന്ദു പി കുറുപ്പ് നന്ദിയും പറഞ്ഞു. KSEBL-ന്റെ എല്ലാ ജീവനക്കാർക്കും കോൺട്രാക്ടർമാർ ക്കും പെറ്റി കോൺട്രാക്ടർമാർക്കും സംസ്ഥാന തലത്തിൽ ആരോഗ്യ പരിശോധന നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ജില്ലയിലും ക്യാമ്പ് ഒരുക്കിയത്. ജീവിത ശൈലി രോഗ നിർണ്ണയവും നേത്ര പരിശോധനയും ക്വാൻസർ പരിശോധനയും
മനഃശാസ്ത്രജ്ഞന്റെ സേവനവും ക്യാമ്പിൽ ജീവനക്കാർക്കായി ഒരുക്കിയിരുന്നു.
പാലക്കാട് ജില്ലായിൽ രണ്ടു സർക്കളുകളിലുംമായി 2500 ഓളം ജീവനക്കാർക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിക്കും.