പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഏറെ തിരക്കേറിയ കോർട്ട് റോഡിലെ റോഡ് പണി വാഹനയാത്രികരെ ഏറെ ദുരിതത്തിലാക്കി .സുൽത്താൻപേട്ട സിഗ്നൽ ജംഗ്ഷനിലും ജില്ലആശുപത്രി ജംഗ്ഷനിലും റോഡ് അടച്ചതോടെ ജില്ലാ ആശുപത്രിയിലേക്ക് അടക്കം വരുന്ന വാഹന യാത്രക്കാർ ഗതാഗത കുരുക്കിൽപെട്ട്ഏറെ കഷ്ടത്തിലായി.ഈ റോഡിലേക്കുള പോക്കറ്റ് വഴികളിലൂടെ വാഹനത്തിരക്ക് ഏറിയതോടെ പല റോഡുകളും ഗതാഗതക്കുരുക്കിൽ പെട്ടു .ഹരിക്കാരാ സ്ട്രീറ്റ് ,സെൻ സെബാസ്റ്റ്യൻ സ്കൂൾ റോഡ് ,പ്രസ് ക്ലബ് റോഡ് ,ടൈലർ സ്ട്രീറ്റ് തുടങ്ങിയ പോക്കറ്റുവഴികൾ ഗതാഗത കുരുക്കിൽ പെട്ടതോടെ യാത്രക്കാർ മണിക്കൂറുകളോളം വൈകിയാണ് കുരുക്കിൽ നിന്നും രക്ഷപ്പെട്ടു പോയിരുന്നത്. തിരക്കേറിയ പ്രധാനപ്പെട്ട റോഡുകൾ പണി നടക്കുന്നത് രാത്രിയിൽ ആയിക്കൂടെ എന്ന് യാത്രക്കാർ ചോദിക്കുന്നു .