ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന തൃത്താല ഉപജില്ല കലോൽസവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
വെള്ളിയാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ തൃത്താല എ.ഇ.ഒ പി.വി. സിദിഖിന് നൽകി ലോഗോ പ്രകാശനം നടത്തി. ഉപജില്ല പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് ലോഗോ ക്ഷണിച്ചത്. ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ദിയഫാത്തിമ രൂപകൽപ്പന ചെയ്ത ലോഗോയാണ് പബ്ളിസിറ്റി കമ്മിറ്റി തെരഞ്ഞെടുത്തത്.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി , ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം കൃഷ്ണൻ മാസ്റ്റർ , പ്രിൻസിപ്പാൾ ഡോ.കെ. മുരുകദോസ് , സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്. ദേവിക , എന്നിവർ സംസാരിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത വിദ്യാർത്ഥിക്ക് പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ കൃഷ്ണൻ മാസ്റ്റർ ഉപഹാരം നൽകി അനുമോദിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അനു വിനോദ് , ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ , പഞ്ചായത്തംഗങ്ങളായ ആനിവിനു , നിഷ അജിത്ത്കുമാർ , പി.ടി. എ പ്രസിഡന്റ് പി.കെ. കിഷോർ , പി.ടി.എ വൈസ് പ്രസിഡന്റ് ബാബു നാസർ , ജി.എൽ.പി. സ്കൂൾ പ്രധാനദ്ധ്യാപകൻ ബാലകൃഷ്ണൻ ,ഡോ.പി.സി. മോളൂ , പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശേരി , അദ്ധ്യാപകരായ പ്രസാദ് , അസീസ് , ബിജേഷ് കുമാർ , സന്ധ്യ , സുനിൽ , ജഗേഷ് , ഫൈസൽ , രാധാകൃഷ്ണൻ , ജിഷ , പദ്മനാഭൻ തുടങ്ങിയവര്‍ പങ്കെടുത്തു.നവംബര്‍ 16 , 17 , 18 , 19 തിയ്യതികളില്‍ പതിനൊന്ന് വേദികളിലാണ് തൃത്താല ഉപജില്ല കലോല്‍സവം നടക്കുന്നത്.