കരുതൽ മേഖല വിഷയത്തിൽ ശാശ്വത പരിഹാരം വേണം -കിഫ

പാലക്കാട് .സംരക്ഷിത വനഭൂമികൾക്കു ചുറ്റുമുള്ള കരുതൽ മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം കാണണം എന്ന് കിഫ പാലക്കാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു .
കരുതൽ മേഖല പരിധിയിൽ നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കിയെന്നു അവകാശപ്പെടുമ്പോൾ,മംഗള വനത്തിനു ചുറ്റുമുള്ള നഗരവാസികൾക്ക് മാത്രം ആണോ പ്രസ്‌തുത പരിരക്ഷ എന്ന് സർക്കാർ വ്യക്തമാക്കണം . ജനവാസമേഖല എന്നതിലെ നിയമപരമായ നിർവചനം ആശങ്കകൾ ദൂരീകരിക്കുന്ന വിധം ജനങ്ങളെ ധരിപ്പിക്കണം .ജനവാസ മേഖലയോടൊപ്പം മുഴുവൻ കൃഷിഭൂമിയും ഒഴിവാക്കണം .മലയോര നിവാസികളുടെ ഒരിഞ്ചു റെവന്യൂ ഭൂമി പോലും കരുതൽ മേഖല പരിധിയിൽ ഉൾപ്പെടാൻ പാടില്ല എന്ന ഉറപ്പ് രേഖാമൂലം സർക്കാർ പുറപ്പെടുവിക്കണം .
2019 ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കിയെങ്കിൽ അതിന്റെ രേഖകൾ പൊതുസമൂഹത്തിനു മുൻപിൽ വെളിപ്പെടുത്തണമെന്നും കരുതൽ മേഖല വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലന്നും കിഫ പാലക്കാട് ജില്ല കമ്മിറ്റി അറിയിച്ചു .