പാലക്കാട് : സൗഹൃദവേദിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ നിർവ്വാഹക സമിതിയോഗം തീരുമാനിച്ചു.
പോലീസ് വകുപ്പിന്റെ യോദ്ധാവ്, എക്സൈസ് വകുപ്പിന്റെ വിമുക്തി, ബിശ്വാസ്, നെഹ്റു യുവകേന്ദ്ര, സ്റ്റുഡന്റ്സ് പോലീസ്, അഹല്യ,സമഗ്ര, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങളുമായി സഹകരിച്ചാണ് പരിപാടി നടത്തുക.
ചെയർമാൻ പ്രഫ.ശ്രീമഹാദേവൻ പിള്ള, ജന.കൺവീനർ അഡ്വ. മാത്യുതോമസ്, അഡ്വ. പ്രേംനാഥ്, നഗരസഭാംഗം എം.സുലൈമാൻ, എഞ്ചി. ഫാറൂഖ്, എൻ.പി മത്തായി മാഷ്, കിരൺ, ജാഫറലി, ജോസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.