കെ പി എം റീജൻസിയിൽ വെച്ച് നടന്ന പരിപാടി ജില്ലാ കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫിലിം ക്ലബ്ബ് ജില്ലാ പ്രസിഡന്റ് രാജീവ് മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ മുഖ്യാതിഥികളായി. മണ്ണൂർ രാജകുമാരനുണ്ണി, ചലച്ചിത്ര ഗാനരചയിതാവ് എ.വി.വാസുദേവൻ പോറ്റി എന്നിവരെ പരിപാടിയിൽ ആദരിച്ചു. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ആചാര്യ മോഹൻ കുമാറും സംഘവും ഒരുക്കിയ ഖയാൽ, ഗസൽ, ചലച്ചിത്ര ഗാന വിരുന്നിൽ മെഹ്ഫിൽ പാലക്കാട് സംഘടിപ്പിച്ച ഗസൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. പാലക്കാട് ഫിലിം ക്ലബ്ബ് അംഗങ്ങൾ ചേർന്ന് നിർമ്മിക്കുന്ന ‘പ്ലിംഗ്’ ഹൃസ്വചിത്രത്തിന്റെ ഫസ്റ്റ് ലൂക്കബ്പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.
പാലക്കാട് ഫിലിം ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ വി വിൻസെന്റ്, സെക്രട്ടറി ശോഭ പഞ്ചമം, പ്രോഗ്രാം കൺവീനർ ഇ കെ ജലീൽ തുടങ്ങിയവർ സംസാരിച്ചു.