സുസ്ഥിര വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ… ബാല സൗഹൃദ തദ്ദേശസ്വയംഭരണ സ്ഥാപനം എന്ന വിഷയത്തിൽ പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രാരംഭ പരിശീലനം നടത്തി
ആഗളി ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ് പ്രസിഡന്റ് ശ്രീലക്ഷമി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജെയിംസ് അധ്യക്ഷത വഹിച്ചു. എം.അരുൺ സ്വാഗതവും മഹേശ്വരി രവികൃഷ്ണൻ നന്ദിയും പറഞ്ഞു.
വിവിധ വിഷയങ്ങളിൽ കില റിസോഴ്സ് പേഴ്സന്മാരായ എൻ. ജയപ്രകാശ്, എൻ. സജിത, കെ. സന്ധ്യ, ടി.കെ. ജയകുമാർ, എം. അരുൺ എന്നിവർ ക്ളാസ് എടുത്തു.
ബാലസൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന വിഷയത്തിൽ കേരളത്തിൽ തിരഞ്ഞെടുത്ത 7 പഞ്ചായത്തിലെ പാലക്കാട് നിന്നുള്ള ഏക പഞ്ചായത്ത് ആണ് അഗളി.